പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചനിലയിൽ
മരിച്ച പെൺകുഞ്ഞ്

കുന്നംകുളം: പാൽ കൊടുത്തുറക്കിയ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം കോട്ടയിൽ റോഡിൽ താഴ് വാരം വളയനാട് അഭിഷേക്-അഞ്ജലി ദമ്പതികളുടെ മൂന്നു മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.

കഴിഞ്ഞ രാത്രിയിലാണ് കുഞ്ഞിന് പാൽ കൊടുത്തത്. പുലർച്ചെ നോക്കിയപ്പോഴാണ് ചലനമറ്റ നിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉറക്കത്തിനിടെ പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണത്തിന് കാരണമായതെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *