തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു

തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കണ്ണീരണിഞ്ഞ് സൈബര്‍ലോകം. കാരയൂര്‍ പട്ടുകുളങ്ങര സ്വദേശി നിതീഷിന്റെ ഭാര്യ ഐശ്വര്യ (31)യാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.

കസേരയിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ദേഹാസ്വാസ്ഥ്യം തോന്നിയ ഐശ്വര്യ കുഴഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

നിരവധി പേരാണ് ഐശ്വര്യയുടെ മരണത്തില്‍ വേദന പ്രകടിപ്പിച്ച് സോഷ്യല്‍മീഡിയകളില്‍ വാര്‍ത്ത പങ്കുവയ്ക്കുന്നത്. പലപ്പോഴും പ്രസവത്തിനു പിന്നാലെയുണ്ടാകുന്ന അപ്രതീക്ഷിത സാഹചര്യങ്ങള്‍ അമ്മമാരില്‍ കടുത്ത മാനസിക-ശാരീരിക പ്രയാസങ്ങള്‍ക്ക് കാരണമാകാറുണ്ട്.

Also Read | നാല് വർഷം നീണ്ട അടുപ്പം, ഒടുവിൽ ക്രൂരത; ബെംഗളൂരുവിലെ ലോഡ്ജിൽ ഗോകുൽ നടത്തിയത് അരുംകൊല

ഉറക്കം പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ അന്നുവരെ അനുഭവിക്കാത്ത പ്രയാസങ്ങളിലേക്കാണ് പല സ്ത്രീകളെയും എത്തിക്കാറുള്ളത്. ഇത്തരം അനുഭവങ്ങളാണ് ഐശ്വര്യയുടെ മരണവാര്‍ത്ത പങ്കുവയ്ക്കുന്ന ഭൂരിഭാഗം സ്ത്രീകളും പറയുന്നത്.കുഞ്ഞിനെ പാലൂട്ടുമ്പോള്‍ ജീവന്‍ നിലച്ച അമ്മയുടെ അവസ്ഥയും അമ്മയുടെ ജീവനറ്റപ്പോള്‍ പാല്‍കുടി നിര്‍ത്തി ഒന്നുമറിയാതെ കരഞ്ഞ കുഞ്ഞിനെക്കുറിച്ചുമുള്ള വേദനകളും ഇവിടെ പങ്കുവയ്ക്കപ്പെടുകയാണ്.

Advertisement

 

Also Read | താമരശ്ശേരിയിൽ ബസ്സിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *