കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടിയിലും മുക്കത്തും ഉരുൾപൊട്ടലിൽ രണ്ടു മരണം, കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പെട്ട് ഒരു കുട്ടിയടക്കം രണ്ടുപേരാണ് മരിച്ചത്.കല്പിനി തയ്യില്‍ ഗോപാലന്റെ ഇളയ കുട്ടിയാണ് മരിച്ചത്. അര്‍ധരാത്രിക്കു ശേഷമുണ്ടായ ഉരുള്‍പൊട്ടലില്‍ ഗോപാലന്റെ വീടിനു മുകളില്‍ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഗോപാലനേയും കുടുംബാംഗ ങ്ങളെയും പുറത്തെടുത്തു. ഗുരുതരമായി പരുക്കേറ്റ ഗോപാലന്റെ രണ്ടു കുട്ടികളെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ പത്തുമണിയോടെ ചികില്‍സയില്‍ ഉണ്ടായിരുന്ന പ്രകാശന്‍ എന്നയാളും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *