തിരുവോണം ബംപർ നറുക്കെടുത്തു. ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന്. ഇതേ നമ്പറിലെ മറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും. തിരുവനന്തപുരം ജില്ലയിലെ ഏജന്റാണ് ടിക്കറ്റ് വിറ്റത്. പാലക്കാട്ടു നിന്നാണ് ടിക്കറ്റെടുത്തത്. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം.
രണ്ടാംസമ്മാനം : TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും. അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. ടിക്കറ്റ് വില 500 രൂപ. ഒന്നാം സമ്മാനമായി 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ വില 300 രൂപയാണ്. 5 പരമ്പരകളാണുള്ളത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 5 പരമ്പരകൾക്കും നൽകും. നവംബർ 22ന് ഉച്ചയ്ക്ക് 2നാണ് നറുക്കെടുപ്പ്.

