തൃശൂര്‍: കാലവര്‍ഷക്കെടുതി തുടരുന്ന തൃശൂര്‍ ജില്ലയില്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി . 11 പേരെ രക്ഷപ്പെടുത്തി. ഒരാള്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ചാലക്കുടി നഗരത്തില്‍ വ്യാപകമായി വെള്ളംകയറിയിട്ടുണ്ട്.രാവിലെയാണ് കുറാഞ്ചേരിയിലെ അഞ്ച് വീടുകള്‍ക്ക് മുകളില്‍ കുന്നിടിഞ്ഞു വീണത്. അല്‍പം മുമ്പാണ് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *