വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നല്ലതാണോ , അറിയാം

നമ്മളിൽ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചാകാം. പലരും വെറും വയറ്റിലാണ് ഈ പാനീയങ്ങൾ കുടിക്കുന്നത്. വെറും വയറ്റിൽ കാപ്പി കുടിക്കാമോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. . വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന് പല വിധത്തിൽ ദോഷം ചെയ്യും.

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും. കാപ്പി ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ തടസപ്പെടുത്തുന്നു, ഇത് ആമാശയത്തിലെ പിഎച്ച് കുറയ്ക്കും. എന്നാൽ കാപ്പിക്കൊപ്പം പാലോ അല്ലെങ്കിൽ ഭക്ഷണം കഴിച്ച ശേഷമോ കാപ്പി കുടിച്ചാൽ ഈ കുറവ് ഒരു പരിധിവരെ സംഭവിക്കില്ല.

ഉറക്കമുണർന്ന ഉടൻ കാപ്പി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഗവേഷണമനുസരിച്ച്, ഉറക്കമുണർന്നതിന് ശേഷമുള്ള മണിക്കൂറിൽ ശരീരത്തിന്റെ കോർട്ടിസോളിന്റെ ഉൽപാദനം ഏറ്റവും ഉയർന്ന നിരക്കിലാണ്. കോർട്ടിസോൾ ജാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്നു.

കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ കോർട്ടിസോളിന്റെ അളവ് ഉയർത്തുന്നു. നിങ്ങളുടെ ശരീരം കോർട്ടിസോൾ-ഉൽപാദനത്തിന്റെ ഏറ്റവും ഉയർന്ന നിലയിലായിരിക്കുന്ന സമയത്താണ് കാപ്പി കുടിക്കുന്നതെങ്കിൽ, ഇത് ശരീരത്തെ കോർട്ടിസോൾ ഉത്പാദനം കുറയ്ക്കാൻ പഠിപ്പിക്കും. മാത്രമല്ല, കാപ്പി കുടിക്കാനുള്ള പ്രേരണ കൂട്ടുകയും കൂടുതൽ കൂടുതൽ കാപ്പി കുടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.

സമീകൃതാഹാരത്തോടൊപ്പം കാപ്പി കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തി മലവിസർജനം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. എന്നാൽ, ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നതിലൂടെ ടോയ്‌ലറ്റിലേക്ക് അനാവശ്യവും പെട്ടെന്ന് പോകാനുള്ള തോന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information

Leave a Reply

Your email address will not be published. Required fields are marked *