45 ദിവസം കൊണ്ട് സൃഷ്ടിക്കപ്പെട്ടത് 175 ബമ്പർ സമ്മാന ജേതാക്കളും; സ്ക്രാച്ച് & വിന്നിലൂടെ 2 ലക്ഷത്തിൽ പരം വിജയികളും
25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി കേരളം കണ്ട ഏറ്റവും വലിയ ഓണം ഓഫറായ മൈജി ഓണം മാസ്സ് ഓണം സീസൺ 3 അവസാനഘട്ട നറുക്കെടുപ്പ് നടന്നു. കോഴിക്കോട് തൊണ്ടയാട് ജങ്ഷനിലെ പുതിയ മൈജി ഫ്യൂച്ചർ എപ്പിക്ക് ഷോറൂം, കോട്ടയം എം സി റോഡിലെ പുതിയ മൈജി ഫ്യൂച്ചർ ഷോറൂം, കണ്ണൂർ താണയിലുള്ള മൈജി ഫ്യൂച്ചർ ഷോറൂം എന്നിവിടങ്ങളിൽ ഒരേ സമയമാണ് നറുക്കെടുപ്പ് നടന്നത്.
കോഴിക്കോട് നടന്ന മൈജി ഓണം മാസ്സ് ഓണം സീസൺ 3 അവസാനഘട്ട നറുക്കെടുപ്പ് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ. കെ. ഷാജി, അഹമ്മദ് ദേവർകോവിൽ എം.എൽ.എ. (കോഴിക്കോട് സൗത്ത്), പി. ടി. എ. റഹിം എം.എൽ.എ.(കുന്ദമംഗലം), വാർഡ് കൗൺസിലർ വി. പ്രസന്ന എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
പുതിയ കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിൽ നടന്ന മൈജി ഓണം മാസ്സ് ഓണം സീസൺ 3 അവസാനഘട്ട നറുക്കെടുപ്പ് കോട്ടയം ആർച്ച് ഡയോസിസ് ഓക്സിലറി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ അപ്രേം, കോട്ടയം മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. തോമസ് ചാഴിക്കാടൻ (മുൻ എം. പി), കൗൺസിലർമാരായ ഷൈനി, ടി. സി. റോയ്, എം. എ. ഷാജി, സാബു എന്നിവരും ബിനുകുമാർ (പി.ആർ.ഒ.), മാത്യു കൊല്ലമലക്കരോട്ട് തുടങ്ങി മറ്റു പൗര പ്രമുഖരും സന്നിഹിതരായിരുന്നു
കണ്ണൂർ താണ മൈജി ഫ്യൂച്ചറിൽ നടന്ന മൈജി ഓണം മാസ്സ് ഓണം സീസൺ 3 അവസാനഘട്ട നറുക്കെടുപ്പ് കണ്ണൂർ മേയർ മുസ്ലീം മഠത്തിൽ നിർവ്വഹിച്ചു. ഡെപ്യൂട്ടി മേയർ ഇന്ദിര, ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു, കൗൺസിലർ ഷബീന, ഹെഡ് മാസ്റ്റർ മനോജ് തുടങ്ങി മറ്റുപൗരപ്രമുഖരും സന്നിഹിതരായിരന്നു.
5 കാർ, 14 സ്കൂട്ടർ, 14 പേർക്ക് ഒരു ലക്ഷം രൂപ വീതം കാഷ് പ്രൈസ്, 14 ദമ്പതികൾക്ക് ഇന്റർനാഷണൽ ട്രിപ്പ്, 14 പേർക്ക് ഒരു പവന്റെ ഗോൾഡ് കോയിൻ എന്നിങ്ങനെ ബാക്കി നിൽക്കുന്ന സമ്മാനങ്ങൾക്കു വേണ്ടിയാണ് അവസാനഘട്ട നറുക്കെടുപ്പ് നടന്നത്.
ലക്കി ഡ്രോയിലൂടെ 25 കാർ, 30 സ്കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക്) ഇന്റർനാഷണൽ ട്രിപ്പ്, ഒരു പവന്റെ 30 ഗോൾഡ് കോയിനുകൾ എന്നിവയിലൂടെ 175 പേർ ബമ്പർ സമ്മാനങ്ങൾക്ക് അർഹരായപ്പോൾ സ്ക്രാച്ച് & വിൻ കാർഡിലൂടെ 2 ലക്ഷം പേർ വിലപിടിപ്പുള്ള ഉറപ്പ് സമ്മാനങ്ങൾ, ഉൽപ്പന്നവിലയുടെ 6 മുതൽ 100 % വരെ ഡിസ്കൗണ്ട് എന്നിവ കരസ്ഥമാക്കി.
ഈ വമ്പൻ ഓണം ഓഫറിന് മൈജിയുടെ 140ൽ പരം ഷോറൂമുകളിലും ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. വിവിധ ഓണം ഓഫറുകളിലെ നറുക്കെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ 45 ദിവസത്തിനുള്ളിൽ ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നതും വർഷങ്ങളുടെ കാത്തിരിപ്പില്ലാതെ സമ്മാനങ്ങൾ നൽകുന്നതും മൈജി മാത്രമാണ്. ഇതാണ് മൈജിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
2025-10-13

