ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; ആളപായമില്ല

ന്യൂ‍ഡൽഹി: രാജ്യതലസ്ഥാനത്ത് എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീ പടർന്നത്. അഗ്നിരക്ഷാ സേന എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.  നാശനഷ്ടമുണ്ടെങ്കിലും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. ഉച്ചയ്ക്ക് 12.30ഓടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചറുകൾ കത്തി നശിച്ചു. താഴത്തെ രണ്ട് നിലകൾ പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ജെബി മേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ്  ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ താമസിക്കുന്നത്. എല്ലാ ഫ്ലാറ്റുകളിലെയും ആളുകളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായാണ്   വിവരം.

Leave a Reply

Your email address will not be published. Required fields are marked *