ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു; ഒരാളെ രക്ഷപ്പെടുത്തി

പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു. ഒരാളെ കാണാതായി. ഒരു വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയതായി കോട്ടായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പുഴയിൽ കുളിക്കാനിറങ്ങിയ 18 വയസുള്ള വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. കുളിക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.

ഒരാളെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലത്തൂർ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തുണ്ട്. വിദ്യാർത്ഥിയുടെ നിലവിളി കേട്ടാണ് ആളുകൾ ഓടിക്കൂടിയത്. കോട്ടായി സ്വദേശിയായ അഭിജിത്ത് എന്ന വിദ്യാർത്ഥിയെ ആണ് രക്ഷപ്പെടുത്തിയത്. കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകൻ സുഗുണേഷ്(18)നെയാണ് കാണാതായത്. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *