തിരുവനന്തപുരം: പാപ്പനംകോട് കെ.എസ്.ആര്‍.ടി സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടുത്തം. ഉച്ചക്ക് ഒന്നരയോടെ ട്യൂബുകള്‍ കൂട്ടിയിട്ട സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് തീ ആളിക്കത്തി അടുത്തുള്ള മരങ്ങളിലേക്കും പടര്‍ന്നു. ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും അഗ്‌നിശമന സേനയെത്തി തീ പൂര്‍ണ്ണമായും നിയന്ത്രവിധേയമാക്കിയിട്ടുണ്ട്.

ടയറുകള്‍ കൂട്ടിയിട്ടതിെന്റ സമീപത്തു നിന്നും പഴയ ഇരുമ്പുകള്‍ വെല്‍ഡ് ചെയ്യുന്ന പണി നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നുമാണ് തീപടര്‍ന്നതെന്നും സൂചനയുണ്ട്. കത്തിയ ട്യൂബുകളില്‍ നിന്നും തീപ്പൊരിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക കെമിക്കല്‍ ഉപയോഗിച്ച വെള്ളം ചീറ്റിയാണ് അഗ്‌നിശമന വിഭാഗം തീകെടുത്തിയത്. വര്‍ക്ക്േഷാപ്പിനടുത്ത് 280 കെ.വി ട്രാന്‍സ്‌ഫോമര്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *