തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. വൈകിട്ട് നാലിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനഃരധിവാസമായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്യും.

സര്‍വകക്ഷി യോഗത്തിനു പുറമേ പ്രളയ ദുരിതാശ്വാസത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാനും സാഹചര്യങ്ങള്‍ വിലയിരുത്താനുമായി പ്രത്യേക മന്ത്രിസഭാ യോഗവും ഇന്ന് ചേരും. രാവിലെ ഒന്‍പതിനാണ് മന്ത്രിസഭായോഗം.

കേന്ദ്രസഹായം ആവശ്യപ്പെട്ട് മെമ്മോറാണ്ടം തയ്യാറാക്കുന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനവുമെടുത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *