Representative ai Image (File)
വയനാട് തിരുനെല്ലിയില്‍ പതിനൊന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. മുഹമ്മദ് ഷഫീഖാണ് (32) അറസ്റ്റിലായത് . ഇയാൾക്ക് എതിരെ നേരത്തെയും ലൈംഗിക അതിക്രമ പരാതി ഉയർന്നിരുന്നു
തിരുനെല്ലി പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു പോലീസ്. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ നേരത്തെയും സമാനമായ ലൈംഗിക അതിക്രമ പരാതികള്‍ ഉയര്‍ന്നിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

