പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. യദുകൃഷ്ണന്റെ (4) മൃതദേഹമാണ് അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.
അപടത്തില്‍ ആദിലക്ഷ്മി എന്ന എട്ടുവയസുകാരി മരിച്ചിരുന്നു.കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് വൈകുന്നേരം വീട്ടിലേക്ക് മടങ്ങവെ അപകടത്തില്‍പെട്ടത്. ഓട്ടോറിക്ഷയില്‍ ആറ് കുട്ടികളാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റ കുട്ടികളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.
റോഡിന് കുറുകെ പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. 40 അടി താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്.

