അലഹബാദ്: അലഹബാദിലെ ധുമന്‍ഗഞ്ജില്‍ അഞ്ചംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്രിഡ്ജിലും സ്യൂട്ട്‌കേസിലും അലമാരയിലും സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഭര്‍ത്താവ്, ഭാര്യ, മൂന്ന് പെണ്‍മക്കള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിലും രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ സ്യൂട്ട്‌കേസിലും അലമാരയിലും മറ്റൊരു പെണ്‍കുട്ടിയുടെ മൃതദേഹം മുറിയിലുമാണ് കണ്ടെത്തിയത്. ഗൃഹനാഥനായ മനോജ് കുശ്‌വയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

ഏതാനും ദിവസങ്ങളായി വീട്ടില്‍ ആളനക്കം ഇല്ലാതെ വന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ പൂട്ട് പൊളിച്ചു അകത്തു കയറിയ പൊലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹങ്ങള്‍ കണ്ട് അന്പരന്നുപോയി. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മനോജ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *