ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യ. 41 എന്ന സ്‌കോറിനാണ് ദക്ഷിണ കൊറിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി നവനീത് 16ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി. എന്നാല്‍ 20ാം മിനുട്ടില്‍ തന്നെ കൊറിയയുടെ ലീ യൂറിമ് മറുപടി ഗോള്‍ നല്‍കി.

ആദ്യ പകുതി 11 എന്ന സ്‌കോറില്‍ സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ ഗുര്‍ജിത്തിന്റെ അടുപ്പിച്ചുള്ള രണ്ടു ഗോളുകള്‍ (53, 54) ഇന്ത്യക്കു വീണ്ടും ലീഡ് നല്‍കി.

ഉടന്‍ തന്നെ വന്ദനയുടെ സൂപ്പര്‍ ഗോളോട് (55) കൂടി ഇന്ത്യ വിജയം സ്വന്തമാക്കി. ഇന്ത്യയുടെ മൂന്നാം ജയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *