സ്വർണവില കുറഞ്ഞു; പക്ഷെ  ഒരു ലക്ഷത്തിലേക്ക് ഇപ്പോഴും അധികം ദൂരമില്ല

​കൊച്ചി: രണ്ടുദിവസം കുതിപ്പ് രേഖപ്പെടുത്തിയ സ്വർണവില ഇന്ന് താഴോട്ട്. ഗ്രാമിന് 60രൂപയും പവന് 480 രൂപയുമാണ് ഇന്ന് (19/12/2025) കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,300 രൂപയും പവന് 98,400 രൂപയുമായി. അന്താരാഷ്ട്രവിപണിയിൽ സ്വർണത്തിന് ട്രോയ് ഔൺസിന് 23.20ഡോളർ കുറഞ്ഞ് 4,318.38 ഡോളറായി. 0.53% ശതമാനമാണ് കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 4,347.80 ആയി. 16.70 ഡോളറാണ് കുറഞ്ഞത്.

ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായിരുന്നു വില. ബുധനാഴ്ചയും (17-12-2025) സ്വർണവില കൂടിയിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു ഇന്നലത്തെ വില.

തിങ്കളാഴ്ച രണ്ടുതവണ സ്വർണവില കൂടി പവന് ഒരു ലക്ഷം രൂപയുടെ തൊട്ടരികിൽ എത്തിയിരുന്നു. രാവിലെ സ്വർണം ഗ്രാമിന് 75 രൂപ വർധിച്ച് 12,350 രൂപയായിരുന്നു വില. പവന്റെ വില 600 രൂപ വർധിച്ച് 98,800 രൂപയായിരുന്നു. ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായിരുന്നു. ഇതാണ് എക്കാലത്തെയും ഉയർന്ന വില. 720 രൂപ കൂടി കൂടിയാൽ ഒരുലക്ഷം രൂപയിൽ എത്തുമായിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞു. ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായിരുന്നു അന്നത്തെ വില.

ഡിസംബറിലെ സ്വർണവില

1. 95,680 രൂപ

2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ

3. 95,760 രൂപ

4. 95,600 രൂപ

5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ

6.95440

7.95440

8.95640

9. 95400 (രാവി​ലെ)

9- 94,920 (ഉച്ചക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

10- 95,560

11-95480 (രാവിലെ)

95880(ഉച്ചക്ക്)

12. 97280 (രാവിലെ)

97,680 (ഉച്ചക്ക്)

15- 98,800 (രാവിലെ), 99,280 (ഉച്ചക്ക്)

16. 98,160

17. 98,640

18. 98,880

19. 98,400

നവംബറിലെ സ്വർണവില

1. 90,200 രൂപ

2. 90,200 രൂപ

3. 90,320 രൂപ

4 .89800 രൂപ

5. 89,080 രൂപ (Lowest of Month)

6. 89400 രൂപ (രാവിലെ), 89880 രൂപ (വൈകുന്നേരം)

7. 89480 രൂപ

8, 89480 രൂപ

9. 89480 രൂപ

10. 90360 രാവിലെ)

10. 90800 (വൈകുന്നേരം)

11. 92,600 രൂപ (രാവിലെ), 92280 (വൈകുന്നേരം)

12. 92,040 രൂപ

13. 93720 രൂപ (രാവിലെ), 94,320 (ഉച്ച Highest of Month)

14. 93,760 രൂപ (രാവിലെ), 93,160 രൂപ (ഉച്ച)

15. 91,720 രൂപ

16. 91,720 രൂപ

17. 91,640 രൂപ (രാവിലെ), 91,960 രൂപ (ഉച്ച)

18. 90,680 രൂപ

19. 91,560 രൂപ

20. 91,440 രൂപ (രാവിലെ), 91,120(വൈകുന്നേരം)

21. 90,920 രൂപ (രാവിലെ) 91,280 രൂപ (ഉച്ച)

22. 92280 രൂപ

24. 91,760 രൂപ

25. 93,160 രൂപ

26. 93,800 രൂപ

27. 93,680 രൂപ

28. 94200 രൂപ

29. 95200 രൂപ

30. 95200 രൂപ

Leave a Reply

Your email address will not be published. Required fields are marked *