മലയാള സിനിമയിലെ പ്രിയപ്പെട്ട മുഖങ്ങളെല്ലാം മായുകയാണ്. നടൻ ശ്രീനിവാസന്റെ വിയോഗത്തോടെ മലയാള സിനിമയ്ക്ക് വലിയ ഒരു നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അത്തരത്തിൽ നമ്മെ വിട്ട് നിരവധി നടീനടന്മാരാണ് ഈ ലോകത്തോട് വിട പറഞ്ഞത്. അത്തരത്തിൽ ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശ്യാമ. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ചവയെല്ലാം തന്നെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ചിത്രങ്ങൾ ആയിരുന്നു
. ചെയ്ത സിനിമയെല്ലാം തന്നെ ഇന്നും ആളുകൾ കാണുന്ന സൂപ്പർ ഹിറ്റ് പടങ്ങൾ. മാത്രമല്ല ശ്യാമ അഭിനയിച്ച സിനിമകളിൽ എല്ലാം തന്നെ മലയാളത്തിലെ അനശ്വര നടന്മാരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ശ്രീനിവാസൻ, മമ്മൂട്ടി, മോഹൻലാൽ, തിലകൻ, നെടുമുടി വേണു എന്നിങ്ങനെ മാഞ്ഞുപോയ ഒത്തിരി മുഖങ്ങൾക്കൊപ്പം തന്നെയാണ് ശ്യാമയും അഭിനയിച്ചത്. നായികാ വേഷങ്ങളിൽ മാത്രം എന്ന പിടിവാശി ഇല്ലാത്തതിനാൽ തന്നെ മനസ്സിൽ എപ്പോഴും കാത്തുസൂക്ഷിക്കാൻ പറ്റുന്ന അനശ്വരമായ ഒരുപാട് കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ചാണ് ശ്യാമ ഈ ലോകത്തോട് വിടപറഞ്ഞത്.


