കൊ​ച്ചി മേ​യ​ര്‍ വി​വാ​ദം: ത​ന്നെ ത​ഴ​ഞ്ഞ​തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ക്യാ​മ്പി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ പ​ദ​വി ന​ല്‍​കാ​തെ ത​ഴ​ഞ്ഞ​തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ ക്യാ​മ്പി​ല്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച് ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്. കെ​പി​സി​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തെ​ന്നാ​ണ് ദീ​പ്തി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്. മേ​യ​റെ തെ​ര​ഞ്ഞെ​ടു​ത്ത രീ​തി​യെ​യാ​ണ് ദീ​പ്തി യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് സെ​ന്‍​ട്ര​ല്‍ കേ​ര​ള സോ​ണ​ല്‍ മീ​റ്റിംഗിലാ​യി​രു​ന്നു വി​മ​ര്‍​ശ​നം. വ്യ​ക്തി​പ​ര​മാ​യ പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ക്കാ​നു​ള്ള വേ​ദി​യാ​ക്ക​രു​തെ​ന്ന് കെ.​സി വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ര്‍​ദ്ദേ​ശം നി​ല​നി​ല്‍​ക്കെ​യാ​ണ് ദീ​പ്തി മേ​രി വ​ര്‍​ഗീ​സി​ന്‍റെ വി​മ​ര്‍​ശ​നം.

വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ജ​യി​ച്ച കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ​പി​സി​സി മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് ഗ്രൂ​പ്പു​ക​ള്‍ ത​ന്നെ വെ​ട്ടി​യെ​ന്നാ​ണ് ദീ​പ്തി മേ​രി വ​ര്‍​ഗീ​സി​ന്‍റെ പ​രാ​തി. പ​ല​ത​ട്ടു​ക​ളി​ലാ​യി വി​ഘ​ടി​ച്ചു നി​ല്‍​ക്കു​ന്ന എ ​ഗ്രൂ​പ്പും, ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ ​ഗ്രൂ​പ്പും, വി.​ഡി സ​തീ​ശ​ന്‍റെ അ​നു​യാ​യി​ക​ളും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ​ല്ലാം മാ​റ്റി​വ​ച്ച് ഒ​ന്നി​ക്കു​ന്ന കാ​ഴ്ച​യാ​ണ് കൊ​ച്ചി മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ണ്ട​ത്.

പാ​ര്‍​ട്ടി​യി​ലെ കെ.​സി ഗ്രൂ​പ്പു​കാ​രി​യാ​ണ് ദീ​പ്തി. ദീ​പ്തി​യെ വെ​ട്ടാ​നാ​ണ് മൂ​ന്ന് കൂ​ട്ട​രും ഒ​ന്നി​ച്ച​തെ​ങ്കി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് കെ. ​സി​യെ ല​ക്ഷ്യം വ​ച്ചു​ള്ള വി​ശാ​ല​നീ​ക്ക​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് കൊ​ച്ചി​യി​ല്‍ ഉ​ണ്ടാ​യ​തെ​ന്നു​മാ​ണ് പാ​ര്‍​ട്ടി​യി​ലെ കെ.​സി അ​നു​കൂ​ലി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​ത്. എ​ഐ​സി​സി​യെ ഉ​ള്‍​പ്പെ​ടെ പ​രാ​തി അ​റി​യി​ച്ച് സം​ഘ​ട​നാ​പ​ര​മാ​യ നീ​ക്ക​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ദീ​പ്തി​യു​ടെ​യും ഒ​പ്പം നി​ല്‍​ക്കു​ന്ന​വ​രു​ടെ​യും തീ​രു​മാ​നം.