എന്നെ ആരെങ്കിലുമൊന്ന് വൈറലാക്കൂ, പ്ലീസ്… ചീ​റി​പ്പാ​യു​ന്ന ട്രെ​യി​നി​ൽ ജീ​വ​ൻ ന​ഷ്ട​മാംവി​ധം പ്ര​ക​ട​ന​വു​മാ​യി യു​വാ​വ്: ന​ട​പ​ടി​യെ​ടു​ത്ത് റെ​യി​ൽ​വേ

Young Man Performs Dangerous Stunt On Moving Mumbai Local Train, Video Goes Viral

എ​ന്ത് കാ​ണി​ച്ചി​ട്ടും വേ​ണ്ടി​ല്ല എ​നി​ക്കൊ​ന്നും വൈ​റ​ലാ​യാ​ൽ മ​തി​യെ​ന്നാ​ണ് പ​ല​രു​ടേ​യും വി​ചാ​രം. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റാ​ൻ അ​ത്ത​ര​ക്കാ​ർ ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്താ​ൻ താ​യ​റാ​ണ്. അ​ത് തെ​ളി​യി​ക്കു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​നു മു​ക​ളി​ലും അ​ക​ത്തു​മൊ​ക്കെ നി​ന്നു​കൊ​ണ്ട് പ​ല സാ​ഹ​സി​ക വീ​ഡി​യോ​ക​ളും എ​ടു​ക്കു​ന്ന​ത് ഇ​തി​ന​കം ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്. ഇ​തും അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണ്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ന്‍റെ വാ​തി​ലി​ൽ ഒ​രു ഹാ​ർ​നെ​സ് ഉ​പ​യോ​ഗി​ച്ച് സ്വ​യം ബ​ന്ധി​പ്പി​ച്ച ശേ​ഷം പു​റ​ത്തേ​ക്ക് തൂ​ങ്ങി​ക്കി​ട​ക്കു​ന്ന യു​വാ​വി​നെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. ഹാ​ർ​ബ​ർ ലൈ​ൻ​സ് കോ​ട്ട​ൺ ഗ്രീ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള​താ​ണ് വീ​ഡി​യോ. മും​ബൈ ഖ​ബ​ർ എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് വീ​ഡി​യോ എ​ക്സി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ലേ​ക്ക് വി​ഷ​യം എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് റെ​യി​ൽ​വേ സേ​വ പ്ര​തി​ക​രി​ച്ചു.

. വീ​ഡി​യോ എ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി ജീ​വ​ൻ പോ​ലും ന​ഷ്ട​മാ​കു​ന്ന ത​ര​ത്തി​ൽ പെ​രു​മാ​റി​യെ​ന്ന് കാ​ണി​ച്ച് യു​വാ​വി​നെ ആ​ർ​പി​എ​ഫ് (റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ്) അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. റെ​യി​ൽ​വേ ആ​ക്ട് സെ​ക്ഷ​ൻ 145, 145 (ബി) ​എ​ന്നി​വ പ്ര​കാ​രം യു​വാ​വി​നെ​തി​രേ കേ​സ് എ​ടു​ത്തു.