കുതിച്ചുയർന്ന് സ്വർണ വില, രണ്ടു ദിവസത്തിനിടെ കൂടിയത് 2200 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725 രൂപയും ഒരു പവന് 1,01,800 രൂപയുമാണ് ഇന്നത്തെ വില. പവന് 1,01,360 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 2200 രൂപയാണ് പവന് വർധിച്ചത്. 480 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്നു കൂടിയത്. ഇതോടെ 24 കാരറ്റ് സ്വർണം പവന് 1,11,056 രൂപയും ഗ്രാമിന് 13,882 രൂപയുമായി. 83,296 രൂപയാണ് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *