മുംബൈ: സ്‌പോര്‍ട്‌സ് ബയോപിക്കുകളുടെ കൂട്ടത്തിലേക്ക് ഒരു ചിത്രം കൂടി ഒരുങ്ങുന്നു. ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതമാണ് സിനിമയാകുന്നത്. ജീവിതം പ്രമേയമായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ശ്രദ്ധ കപൂര്‍ സൈന നെഹ്‌വാളായി എത്തുന്ന ചിത്രം സെപ്റ്റംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ബാഡ്മിന്റണ്‍ പ്രയാസകരമായ ഒരു കായിക ഇനമാണെന്നും എന്നാല്‍ സൈന നെഹ്‌വാളായി അഭിനയിക്കാന്‍ കിട്ടിയ അവസരം സന്തോഷകരമായ ഒന്നാണെന്നും ശ്രദ്ധ കപൂര്‍ പറയുന്നു. ബാഡ്മിന്റണ്‍ മത്സരങ്ങളുടെ രംഗങ്ങള്‍ അടുത്തവര്‍ഷം ആദ്യമായിരിക്കും ചിത്രീകരിക്കുകയെന്നും ശ്രദ്ധ കപൂര്‍ പറഞ്ഞു. അതേസമയം പ്രഭാസ് നായകനായി സാഹോ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ശ്രദ്ധ കപൂര്‍.

നേരത്തെ ക്രിക്കറ്റ് താരങ്ങളായ സച്ചിന്റെ കഥ പറയുന്ന ‘സച്ചിന്‍ എ ബില്ല്യണ്‍ഡ്രീംസ്’ മഹേന്ദ്ര സിംഗ് ധോണിയുടെ കഥ പറയുന്ന ‘എംഎസ് ധോണി ദ അണ്‍ടോള്‍ട് സ്റ്റോറി’ ബോക്‌സിംഗ് താരമായ മേരികോമിന്റെ കഥ പറയുന്ന ‘മേരി കോം’ തുടങ്ങിയവയെല്ലാം സ്‌പോര്‍ട്‌സ് ബയോപിക്കുകളുടെ കൂട്ടത്തില്‍ ഒരുങ്ങിയിട്ടുള്ള ചിത്രങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *