നന്ദഗോവിന്ദം ഭജൻസ് – ഭക്തിഗാനത്തിന്റെ പുതിയ സ്വരലോകം; ഭക്തിസാന്ദ്രമായ സംഗീതസന്ധ്യ കോഴിക്കോട്ട്

“മനോഹരി രാധേ രാധേ…” — ഈ ഭജനതാളത്തിലുള്ള ഗാനത്തിന്റെ മാധുര്യം കേൾക്കാത്ത മലയാളി എത്രയുണ്ട്? കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളികളുടെ ഹൃദയത്തിൽ ഭക്തിയും സംഗീതവും ചേർന്നൊരു പുതിയ അനുഭവമായി നിറഞ്ഞുനിൽക്കുകയാണ് നന്ദഗോവിന്ദം ഭജൻസ്. 25 വർഷങ്ങൾക്കു മുമ്പ് കോട്ടയത്തെ നട്ടാശ്ശേരിയിൽ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്‌മയായി ആരംഭിച്ച ഈ സംഘത്തിന്റെ ശബ്ദം, ഇന്ന് കേരളത്തിൽ നിന്നു യുഎഇയിലേക്കും കാനഡയിലേക്കും വ്യാപിച്ചിരിക്കുകയാണ്.

ഇവരുടെ പ്രോഗ്രാം ഇപ്പോൾ കോഴിക്കോടേക്ക്‌ വീണ്ടും എത്തുകയാണ് .കോഴിക്കോട് ലുലുമാളിൽ ആണ് പ്രോഗ്രാം അരങ്ങേറുന്നത് ജനുവരി തിങ്കളാഴ്ച്ച 7മണിക്കാണ് പ്രോഗ്രാം .പ്രവേശനം സ്‌പോൺസർഷിപ്പ് പാസ് മുഖേന മാത്രമാണെന്നും (ഒരു പാസിന് ഒരാൾക്ക് മാത്രമായിരിക്കും പ്രവേശനം) പാസ് കോഴിക്കോട് ലുലു മാളിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള കൗണ്ടറിലും അല്ലെങ്കിൽ ,പാരഗൺ ഹോട്ടൽ – മാനാഞ്ചിറ,പാരഗൺ – എം ഗ്രിൽ (ഫോക്കസ് മാൾ) ലഭ്യമാണെന്നും ,പാസ് എടുത്തവർക്ക് 4 മണിമുതൽ വേദിയിൽ പ്രവേശിക്കാം എന്നും സംഘടകർ അറിയിച്ചു.

ഭജനകളെ പുതിയ തലമുറയുടെ സംഗീതരംഗത്ത് പുനരവതരിപ്പിച്ച്, മലയാളികളുടെ മനസ്സിൽ പുതുവൈഭവം തീർത്ത നന്ദഗോവിന്ദം ഭജൻസ്, ഭക്തിഗാനത്തിന്റെ പുതിയ അധ്യായം എഴുതുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *