കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്താണ് കേരളത്തില്‍ ഈ പ്രളയ ദുരന്തമുണ്ടായതെങ്കില്‍ പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മനസ്സാക്ഷി പണയംവെച്ച പാര്‍ട്ടി അണികളും അവരെ പിന്തുണക്കുന്ന ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് ഈ ഘട്ടത്തിലും പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തുണ്ടായ ദുരന്തം ഡാമുകള്‍ തുറന്നുവിടാന്‍ വൈകിയതുമൂലമാണെന്ന് നാസവരെ പറഞ്ഞിട്ടും എംഎം മണി മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തില്‍ നിലനിര്‍ത്തുന്നത് ഓരോ കേരളീയനും അപമാനമാണെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *