അമ്മ അറിയാതെ കുഞ്ഞ് കുളിമുറിയിൽ കയറി, ബക്കറ്റിൽ തലകീഴായി വീണു; 2 വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ∙ ചെങ്ങന്നൂരിൽ രണ്ടു വയസുകാരൻ കുളിമുറിയിലെ ബക്കറ്റില്‍ വീണു മരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ് – ജിൻസി വർഗീസ് ദമ്പതികളുടെ മകൻ ആക്റ്റൺ പി.തോമസാണ് മരിച്ചത്.

അമ്മ അറിയാതെയാണ് കുഞ്ഞ് കുളിമുറിയിലേക്കു കയറിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ തലകീഴായി വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *