ബാരാമതി വിമാനാപകടം:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് വിമാന അപകടത്തില്‍ ദാരുണാന്ത്യം

മുംബൈ: ബാരാമതിയിലുണ്ടായ വിമാന അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറിയായിരുന്നു അപകടം. അപകടത്തിൽ അജിത് പവാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അജിത് പവാർ ഉൾപ്പെടെ ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

2024 ഡിസംബർ 5 മുതൽ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന എൻസിപി നേതാവാണ് അജിത് പവാർ. എട്ട് തവണ നിയമസഭാംഗമായി. അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്‌സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ നിന്ന് 260 കിലോ മീറ്റര്‍ അകലെയുള്ള ബാരാമതിയിലെ കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുക്കാനായി അജിത് പവാറും മറ്റ് അഞ്ചുപേരും യാത്ര ചെയ്യുകയായിരുന്നു. രാവിലെയാണ് മുംബൈയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ യാത്ര തിരിച്ചത്. വിമാനം ലാന്റിംഗിനിടെയാണ് അപകടത്തില്‍ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *