തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയെ നിലവിളക്കുകൊണ്ട് തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ചികിത്സക്കായി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.

അയിലം മൂലയില്‍ ഭാര്യ ശാലിനി (32) നെയാണ് ഭര്‍ത്താവ് ബിജു (38) നിലവിളക്കു കൊണ്ട് തലക്ക് അടിച്ചത്. ശബ്ദം കേട്ട് ഓടി എത്തിയ അയല്‍ക്കാരാണ് ശാലിനിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോള്‍ ആറ്റിങ്ങല്‍ പൊലിസ് കസ്‌ററഡിയിലാണ് ബിജു.

Leave a Reply

Your email address will not be published. Required fields are marked *