കൊച്ചി: നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വിലക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. വയനാട് ഡി എം, തൊടുപുഴ അല്‍ അസര്‍, വര്‍ക്കല എസ് ആര്‍, പാലക്കാട് പി.കെ ദാസ് മെമ്മോറിയല്‍ കോളേജുകള്‍ക്കാണ് ഹൈക്കോടതി വീണ്ടും പ്രവേശനം അനുവദിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രാലയം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ കോളേജുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. നാലു കോളേജുകളിലും മെഡിക്കല്‍ സീറ്റുകളില്‍ പ്രവേശനം നടത്താന്‍ എന്‍ട്രന്‍സ് കമ്മീഷണറോട് നിര്‍ദേശിച്ചിട്ടുണ്ട്. 550 സീറ്റുകളാണ് നാലു കോളേജുകളിലുമായുളളത്.

Leave a Reply

Your email address will not be published. Required fields are marked *