ഹൈദരാബാദ്: പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തില്‍ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ കഴുത്തറത്ത് കൊന്നു. തെലങ്കാനയിലെ സംഗ റെഡ്ഢി ജില്ലയിലാണ് സംഭവം നടന്നത്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ നികിതയെയാണ് യുവാവ് വീട്ടില്‍ കയറി ആക്രമിച്ചത്. എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥി അരവിന്ദിനെ നാട്ടുകാര്‍ പിടിപൂടി പൊലിസില്‍ എല്‍പ്പിച്ചു.

മഹാരാഷ്ട്രയിലെ സ്വകാര്യ എഞ്ചിനിയറിംങ് കോളെജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അരവിന്ദ്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് അരവിന്ദ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും പ്രണയാഭ്യാര്‍ത്ഥന നടത്തുകയുമായിരുന്നു. എന്നാല്‍ ഇത് പെണ്‍കുട്ടി നിരസിച്ചതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു.

പെണ്‍കുട്ടി ശബ്ദം ഉണ്ടാക്കി സഹായത്തിന് അയല്‍ക്കാരെ വിളിച്ചെങ്കിലും അമിതമായി രക്തം വാര്‍ന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. അരവിന്ദിനെ പെണ്‍കുട്ടി മനഃപ്പുര്‍വ്വം ഒഴിവാക്കുകയും മറ്റ് ആണ്‍കുട്ടികളുമായി പെണ്‍കുട്ടി അടുത്ത് ഇടപഴകുന്നതുമാണ് അരവിന്ദിനെ കൊലക്ക് പ്രേരിപ്പിച്ചത് എന്ന് പൊലിസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *