ശബരിമല ആഗോള അയ്യപ്പ സംഗമം; ദേവസ്വം കണക്ക് പറയണം; വിശദീകരണം തേടി ഹൈക്കോടതി

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ഹൈക്കോടതി. കരാറുകള്‍ നല്‍കിയത് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയാണ്. ബില്ലും സാധനങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. 150 കിടക്കകള്‍ വാങ്ങിയതില്‍ 50 എണ്ണം കാണാനില്ലെന്നും ബോര്‍ഡില്‍ നിന്നും എടുത്ത രണ്ടുകോടി തിരിച്ചടച്ചില്ലെന്നും കോടതി. ഗുരുതര സാമ്പത്തിക അച്ചടക്കമില്ലായ്മയെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി

അതേസമയം, സ്വർണ്ണക്കൊള്ള കേസിലെ മൂന്നാം പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ  എന്‍. വാസു ജയില്‍മോചിതനായി. ശബരിമല കട്ടിളപ്പാളി സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിക്കുന്ന അഞ്ചാമത്തെ പ്രതിയാണ് വാസു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതോടെയാണ് കോടതി  സ്വാഭാവിക ജാമ്യം നല്‍കിയത്.  സിപിഎം കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ വാസു വിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *