ദേശീയ പണിമുടക്കിൽ പങ്കെടുക്കാതെ സ്കൂളിലെത്തിയ അധ്യാപകരെ പുറത്താക്കി സിഐടിയു പ്രവർത്തകർ. കോഴിക്കോട് കോയറോഡ് ജി.എം. യുപിഎസ് സ്കൂളിലാണ് സംഭവം. ഇവിടെ രാവിലെ സ്കൂളിലെത്തിയ അധ്യാപകരേയും വിദ്യാർഥികളെയുമാണ് സംഘടിച്ചെത്തിയ സമരക്കാർ പുറത്താക്കിയത്. ശേഷം സ്കൂളിന്റെ രണ്ടു ഗേറ്റും പൂട്ടി കൊടികൾ നാട്ടി മുദ്രാവാക്യം വിളിച്ചു സമരക്കാർ പ്രതിഷേധം ആരംഭിച്ചു. തുടർന്ന് സ്കൂളിൽ കയറാനാവാതെ അധ്യാപകർ റോഡിൽ നിലയുറപ്പിച്ചു. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവങ്ങൾ ആരംഭിച്ചത്. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്നാണ് അധ്യാപകർ പറയുന്നത്. വിദ്യാഭ്യാസ വകുപ്പിൽ വിവരം അറിയിച്ചതായും അവർ പറഞ്ഞു.
2026-02-12

