പാലക്കാട് പൂരാഘോഷത്തിനിടെ സംഘർഷം; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിയ കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ

പാലക്കാട് പൂരത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിയെ കുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ചക്കാം തൊടി വീട്ടിൽ പ്രശാന്ത് (30), പാലപ്പുറം വടക്കത്ത് വീട്ടിൽ അജേഷ് (32) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പരുക്കേറ്റ സിപിഎം ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), പാലപ്പുറം പൂവത്തിങ്ങൽ പ്രശാന്ത് (38) എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. പാലപ്പുറം സ്റ്റാലിൻസ് പൂരാഘോഷകമ്മിറ്റിയുടെ വേലയിൽ പങ്കെടുത്തവരെയാണ് ഇവർ കുത്തിയത്. .പ്രശാന്തിന്റെ മുതുകിൽ മൂന്ന് കുത്താണ് ഏറ്റത്. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കണ്ടാലറിയുന്ന 11 ഓളം പേർക്കതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *