കല്യാൺ ഹോംസിന്റെ ബ്രാൻഡ്‌ അംബാസഡറായി നിവിൻ പോളി

തൃശ്ശൂർ: കല്യാൺ ഹോംസിന്റെ ബ്രാൻഡ്‌ അംബാസഡറായി നടൻ നിവിൻ പോളിയെ പ്രഖ്യാപിച്ചു. നിവിൻ പോളി ഇതാദ്യമായാണ്‌ ഒരു ബ്രാൻഡിന്റെ ഒൗദ്യോഗിക ബ്രാൻഡ്‌ അംബാസഡറാകുന്നതെന്ന പ്രത്യേകതയുമുണ്ട്‌.

നിവിൻപോളിയെ ബ്രാൻഡ്‌ അംബാസഡറായി സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന്‌ കല്യാൺ ഹോംസ്‌ മാനേജിങ്‌ ഡയറക്ടർ ആർ. കാർത്തിക്‌ പറഞ്ഞു. ഇതാദ്യമായാണ്‌ ഒരു ബ്രാൻഡുമായി സഹകരിക്കുന്നതെന്ന്‌ നിവിൻപോളി ചൂണ്ടിക്കാട്ടി.

അടുത്ത സാമ്പത്തികവർഷം കേരളത്തിലുടനീളം 600 കോടി രൂപ നിക്ഷേപത്തിൽ അഞ്ച്‌ പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകൾ ആരംഭിക്കുമെന്ന്‌ കല്യാൺ ഹോംസ്‌ ചെയർമാൻ ടി.എസ്‌. കല്യാണരാമൻ അറിയിച്ചു.  10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഈ വർഷം കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പുതിയ പദ്ധതികൾ തുടങ്ങാനാണ് ലക്ഷ്യം.

കല്യാൺ ജൂവലേഴ്‌സ്‌ സ്ഥാപകർ പ്രമോട്ട്‌ ചെയ്യുന്ന കല്യാൺ ഹോംസിന്‌ നിലവിൽ കേരളത്തിലെമ്പാടുമായി 25 പ്രോജക്ടുകളുണ്ട്‌. കൊച്ചി തേവരയിൽ ആരംഭിച്ച ‘എ ഡിഫറെന്റ്‌ സ്റ്റോറി’ എന്ന അൾട്രാ ലക്ഷ്വറി പ്രോജക്ടും ഇതിൽ ഉൾപ്പെടുന്നു.

ഈ വർഷം കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്‌ എന്നിവിടങ്ങളിൽ പുതിയ പദ്ധതികൾ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *