സംസ്ഥാനത്ത് വീണ്ടും കുതിച്ചുകയറി സ്വർണവില; വെള്ളി വിലയിലും വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 65 രൂപയാണ് കൂടിയത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 520 രൂപയും കൂടി. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വിപണിവില 14,885 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ 1,20,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെയാണ് വിലയിൽ ഇടിവ് വന്നത്. പിന്നാലെ ഇന്ന് വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില മാർച്ച് ആറിനായിരുന്നു. 1,18,160 രൂപയായിരുന്നു അന്നത്തെ ഒരു പവന്റെ വില

Leave a Reply

Your email address will not be published. Required fields are marked *