Harisree Ashokan: താടി വടിക്കാത്തതിന് യഥാർത്ഥ കാരണം മറ്റൊന്ന്, ഇപ്പോഴതിൽ മാറ്റം- ഹരിശ്രീ അശോകൻ്റെ ആ രഹസ്യം

മലയാള സിനിമയിൽ ഹാസ്യത്തിന് തൻ്റേതായൊരു സ്റ്റൈലുണ്ടാക്കിയ നടനാണ് ഹരിശ്രീ അശോകൻ. വെറും സംസാരം മാത്രമല്ല, എക്സ്പ്രഷൻ പോലും ഹരിശ്രീ അശോകനെന്ന നടനെ ഹാസ്യത്തിൽ വേറിട്ടൊരു ശൈലിക്ക് ഉടമയാക്കി. മുൻപത്തെ അത്രയും ചിത്രങ്ങളിൽ ഇപ്പോൾ താരം അഭിനയിക്കുന്നില്ലെങ്കിലും വളരെ സീരിസായ വേഷങ്ങൾ പോലും തനിക്ക് പറ്റും എന്ന് താരം തന്നെ സമീപകാല സിനിമകളിൽ തെളിയിച്ചു കഴിഞ്ഞു. ഇത്തരത്തിൽ സിനിമയിൽ കുറേക്കാലമായി ആളുകൾ ചർച്ച ചെയ്തുരുന്ന ഒന്നാണ് ഹരിശ്രീ അശോകൻ്റെ താടി. ഒരു പക്ഷെ താരത്തിൻ്റെ അടയാളമായി മാറിയ ആ താടിയുടെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ആ രഹസ്യം

തുടർച്ചയായി സിനിമകൾ ചെയ്തിരുന്ന കാലത്താണ് താടി വടിക്കാൻ പറ്റാതിരുന്നത്. ഒരു സിനിമയിൽ നിന്നും അടുത്തതിലേക്ക് പോകുമ്പോൾ കണ്ടിന്യുറ്റി പ്രശ്നമാകുമെന്നതായിരുന്നു ആദ്യ പ്രശ്നമെന്ന് താരം പറയുന്നു. ചിലപ്പോഴത് ശബരിമല വൃതമാകും, അല്ലെങ്കിൽ ബ്ലേഡ് അലർജി പോലുള്ള പ്രശ്നങ്ങൾ. ഇവയെല്ലാം കൂടി ആകുന്നതോടെ താടി വടിക്കാൻ പറ്റാതായി- ഹരിശ്രീ അശോകൻ പറയുന്നു. പക്ഷെ പടം നന്നായതുകൊണ്ട് അതൊന്നും ശ്രദ്ധിച്ചില്ല , പക്ഷെ ഇപ്പോ നമുക്ക് ഭയങ്കര ഡിഫറൻ്റ് ആയിട്ടുള്ള ചെയ്യാനുള്ള സമയങ്ങളുണ്ട്. അങ്ങനെ ചെയ്താൽ മതി എന്നൊരു തോന്നലും മനസ്സിൽ വന്നു- അദ്ദേഹം പറയുന്നു.

ഒരു പടം കുറെ നാളായി അഭിനയിച്ചു

എന്നാൽ സെലക്ടിവ് എന്ന് പറയാൻ സാധിക്കില്ല. ചിലപ്പോ എന്നെ വിളിച്ചിട്ട് സിനിമയിലുള്ള ഒരു ഫ്രണ്ട് പറയുകയാണ്, നമ്മുടെ പടത്തിൽ വന്ന് ഒരു രണ്ട് ദിവസം ചെയ്യണം എന്ന് പറയും. അപ്പോ ഞാൻ വേറൊരു ഗെറ്റപ്പ് ആയിരിക്കും. അങ്ങനെ ഒരു പടം കുറെ നാളായിട്ട് അഭിനയിച്ച് ഈ അടുത്താണ് തീർന്നത്. അതിൻ്റെ ഇടയ്ക്ക് ആ താടി വെച്ചുകൊണ്ട് തന്നെ പല പടങ്ങൾക്കും ഞാൻ അഡ്ജസ്റ്റ് ചെയ്തു, വടിക്കാൻ പറ്റണില്ലെന്നും താരം പറയുന്നു.

ചില ചിത്രങ്ങളിൽ താടി വെച്ച് അഭിനയിച്ചാൽ അത് തുടരാതെ പറ്റില്ല, ചിലപ്പോ അടുത്ത ചിത്രത്തിൽ കുറച്ച് ട്രിം ചെയ്യേണ്ടി വരും അങ്ങനെയൊക്കെയാണ് താടി നീണ്ടു പോകുന്നത്. എന്നാൽ ഇനിയിപ്പോ അങ്ങനെയല്ല, ഒരെണ്ണം കഴിഞ്ഞിട്ടാണ് ഒരെണ്ണം, അത് കഴിഞ്ഞിട്ട് അടുത്തത്. താടിയൊക്കെ മാറ്റി ചെയ്യാൻ പോവുന്നുണ്ട്, ചെയ്യുന്നുണ്ട്- താരം പറയുന്നു.നിവിൻ പോളി നായകനായെത്തിയ പ്രതിച്ഛായ എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ ഹരിശ്രീ അശോകൻ അഭിനയിച്ച് തീയ്യേറ്ററിൽ എത്തിയത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നാണ് ഹരിശ്രീ അശോകൻ്റേത്.

Leave a Reply

Your email address will not be published. Required fields are marked *