വിവാഹം ഒരാഴ്ച മുമ്പ്; സൗദിയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു

സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു. വൈത്തിരി സ്വദേശി ഹിദ നൗറിനാണ് (23) മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസിൻ പരിക്കുകളോടെ ആശുപത്രിയിലാണ്. കഴിഞ്ഞദിവസമാണ് ദമ്മാം- റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വെച്ചായിരുന്നു അപകടം.

ഹിദയുടെയും യാസിന്റേയും വിവാഹം ഒരാഴ്ച മുമ്പ് ദമ്മാമിൽ വെച്ചായിരുന്നു നടന്നത്. വിവാഹത്തിനുശേഷം റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു ഇരുവരും. ഈ സമയത്താണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടു മറിയുന്നത്. സംഭവം സ്ഥലത്ത് വെച്ച് തന്നെ ഹിദ മരണപ്പെട്ടു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ മറവ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *