കൊൽക്കത്ത : ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. കെകെആറിനെ അവരുടെ തട്ടകത്തിൽ വെച്ച് 65 റൺസിനാണ് ഹൈദരാബാദ് തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എസ്ആർഎച്ച് എട്ട് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെടുക്കുകയായിരുന്നു, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കെകെആറിന് 161 റൺസെടുക്കാനെ സാധിച്ചുള്ളൂ. സൺറൈസേഴ്സിനായി ഓപ്പണിങ്ങിൽ ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്ഡും അഭിഷേക ശർമയും മികച്ച തുടക്കമാണ് നൽകിയത്.
2026-04-03

