അമ്പലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി സി.എസ് സുജാതക്കെതിരെ ജാതി അധിക്ഷേപവുമായി ജി. സുധാകരൻ

തിരഞ്ഞെടുപ്പ് പ്രചാരണപരിപാടി വേദിയിൽ സിപിഎം നേതാവ് സി.എസ്. സുജാതക്കെതിരെ വിവാദപരാമർശവുമായി ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് സുധാകരൻ സുജാതയ്‌ക്കെതിരെയാണ് ജാതി അധിക്ഷേപം നടത്തിയത്.

‘സുജാത നായന്മാരുടെ വീട്ടിലെ വോട്ട് ചോദിച്ചു പോകൂ എന്നും നായർ ആണെന്ന് മനസ്സിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് നടക്കുന്നത് എന്നും നായരുടെ വോട്ട് ഒന്നും കിട്ടില്ല എന്നും സുധാകരൻ പറഞ്ഞു. അതോടൊപ്പം അവരുടെ സ്ഥലം കായംകുളം ആണ് എന്നും എന്നിട്ട് അമ്പലപ്പുഴ വന്ന് നിൽക്കുകയാണ്, എൽഡിഎഫ് സ്ഥാനാർത്ഥി നായരെയും ധീവരനെയും തെറ്റിക്കാൻ നടക്കുകയാണ് എന്നും സുധാകരൻ ആക്ഷേപിച്ചു.

അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് അഭ്യർഥിക്കാനായി മണ്ഡലത്തിലെ ജനങ്ങളുടെ വീടുകളിൽ പോകുന്നതിൽ എന്താണ് തെറ്റെന്നും അതിനെ എങ്ങനെയാണ് ഇത്രയും ദുഷ്ടലാക്കോടെ കാണാനാകുന്നതെന്നും സുജാത പ്രതികരിച്ചു. ജി. സുധാകരന്റെ ഭാഗത്തുനിന്നും ഉണ്ടായത് അങ്ങേയറ്റം ബാലിശമായ പ്രസ്താവനകളാണെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *