ആലപ്പുഴ ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രവും ക്ഷേത്രനഗരിയുമായ ഹരിപ്പാട് മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി, ഹോം & ഓഫീസ് ഓട്ടോമേഷൻ സിസ്റ്റംസ് എന്നിവ ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷനിലാണ് ഷോറൂം.
ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി ഹരിപ്പാടിന് സമ്മാനിച്ചത്. ഇന്നുവരെ കാണാത്ത ഉൽപ്പന്ന നിര, ഒറിജിനൽ പ്രോഡക്റ്റ്സ്, മികച്ച കസ്റ്റമർ കെയർ എന്നിവയിലൂടെ കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് ഹരിപ്പാട് മൈജി ഫ്യൂച്ചർ അവതരിപ്പിക്കുന്നത്. വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം 10 ലക്ഷം ബമ്പർ സമ്മാനവുമായെത്തിയ വിഷു ബമ്പർ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും കസ്റ്റമേഴ്സിന് ഇവിടെനിന്ന് സ്വന്തമാക്കാം. ഓരോ മണിക്കൂറിലും തിരഞ്ഞെടുത്ത രണ്ട് ഭാഗ്യശാലികൾക്ക് ടിവി, പാർട്ടി സ്പീക്കർ, ഗ്യാസ് സ്റ്റൗ, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ സമ്മാനങ്ങൾ നേടാനുള്ള അവസരവും മൈജി ഇവിടെ ഒരുക്കിയിരുന്നു. കൂടാതെ 5% മുതൽ 100 % വരെ വിലക്കുറവ് ലഭിക്കുന്ന മൈജിയുടെ ബോൾ ഗെയിമും മറ്റൊരു ആകർഷണീയതയായിരുന്നു.
നൂതന ജീവിതശൈലിക്ക് അനുയോജ്യമായ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, അക്സസറീസ് എന്നിവക്കൊപ്പം ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ അപ്ലയൻസസും ഷോപ്പ് ചെയ്യാൻ ഇനി ഒരൊറ്റ വിശാലമായ ഷോറൂം, ഇതിലൂടെ കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്സ്പീരിയൻസാണ് മൈജി ഓരോ ഉപഭോക്താവിനും നൽകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ ഡിജിറ്റൽ ഗാഡ്ജറ്റ്സ് , ഹോം ആൻഡ് കിച്ചൻ അപ്ലയൻസസ് എന്നിവയുടെ ഏറ്റവും മികച്ച റേഞ്ച്. മൊബൈൽ ഫോൺ, ടാബ്ലറ്റ് , ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് തുടങ്ങിയ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ടീവി , ഫ്രിഡ്ജ് , വാഷിങ് മെഷീൻസ് , ഏ സി തുടങ്ങിയ ഹോം അപ്ലയൻസസ്, മിക്സി , ഓവൻ പോലുള്ള കിച്ചൺ അപ്ലയൻസസ് , ഫാൻ , അയൺ ബോക്സ് പോലുള്ള സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്സണൽ കെയർ ഐറ്റംസ്, ആക്സസറീസ്, സീ സീ ടീവി സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്ക്ടോപ്പ്, ഇൻവെർട്ടർ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും വമ്പൻ നിരകൾ ഇവിടെ ലഭ്യമാണ്.
ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യമായ മൈജി സൂപ്പർ ഇ എം ഐ , വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്ട്രാ വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക കൂടാതെ ഫംഗ്ഷൻ തകരാറിലാക്കുന്ന എന്ത് സംഭവിച്ചാലും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത് മാറ്റി പുത്തൻ എടുക്കാൻ മൈജി എക്സ്ചേഞ്ച് ഓഫർ, ആപ്പിൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ വിൽപ്പനാനന്തര സേവനങ്ങളും ഹരിപ്പാട് മൈജി ഫ്യൂച്ചർ ഷോറൂമിൽനിന്ന് സ്വന്തമാക്കാം.
കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

