വെെദ്യുത നിലയങ്ങളിൽ ബോംബിടുമെന്ന് ട്രംപ്; മനുഷ്യച്ചങ്ങല തീർക്കാൻ യുവാക്കളെ ക്ഷണിച്ച് ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാനിരിക്കെ പുതിയ നടപടിയുമായി ഇറാൻ. പ്രധാന വെെദ്യുത നിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യച്ചങ്ങല’ രൂപീകരിക്കാൻ ഇറാൻ യുവാക്കളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാന്റെ കായിക – യുവജന മന്ത്രാലയം രാജ്യത്തെ യുവാക്കളായ കായികതാരങ്ങൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ എന്നിവരോട് പ്രദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വെെദ്യുത നിലയങ്ങൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർക്കാൻ ആഹ്വാനം ചെയ്തു. യുവാക്കളുടെ നിർദേശപ്രകാരമാണ് ഇത്തരം ഒരു മനുഷ്യച്ചങ്ങല രൂപീകരിക്കുന്നതെന്ന് ഡെപ്യൂട്ടി അലിറേസ റഹിമി വീഡിയോ സന്ദേശത്തിൽ പറയുന്നു.

രാജ്യമെമ്പാടുമുള്ള യുവാക്കളുടെ പങ്കാളിത്തത്തോടെ വെെദ്യുത നിലയങ്ങൾക്ക് ചുറ്റും മനുഷ്യച്ചങ്ങല രൂപപ്പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള യുവാക്കളുടെ പ്രതിബന്ധതയുടെ അടയാളമായിരിക്കും ഇത്’- അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഉടനെ ഒരു കരാറിലെത്തുകയോ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയോ ചെയ്തില്ലെങ്കിൽ ഇറാനിയൻ വൈദ്യുത നിലയങ്ങൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാന്റെ നീക്കം

 

Leave a Reply

Your email address will not be published. Required fields are marked *