Kerala Assembly Election 2026 LIVE: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടാത്തതില്‍  ഇടപെട്ട് ഹൈകോടതി

 തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക്പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ ഇടപെട്ട് ഹൈക്കോടതി. പോസ്റ്റല്‍ ബാലറ്റ് 2 മണിക്കകം നല്‍കാന്‍ ഹൈക്കോടതിഉത്തരവിട്ടു.

പോസ്റ്റൽ ബാലറ്റ് നൽകിയ വിവരം മൂന്നരക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ
കോടതിയെ അറിയിക്കണം. വോട്ടവകാശം നിഷേധിക്കാനാവില്ലെന്ന്
കോടതി വ്യക്തമാക്കി. എന്‍.ജി.ഒ യൂണിയന്റെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ്
ബച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്. തെരഞ്ഞടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക്
പോസ്റ്റൽ ബാലറ്റ് കിട്ടേണ്ട അവസാന ദിനം ഇന്നാണ്. പലർക്കും ബാലറ്റ് കിട്ടിയിട്ടില്ലെന്നാണ്  എന്‍.ജി.ഒ യൂണിയൻ്റെ പരാതി

Leave a Reply

Your email address will not be published. Required fields are marked *