പിണറായി പ്രതിപക്ഷ നേതാവാ​കുമോ?  റിയാസ് ആകുമോ? എന്ന് ചോദിക്കണമെന്ന് മാധ്യമ​പ്രവർത്തകരോട് ദീപ്തി മേരി വർഗീസ്

കോഴിക്കോട്: യു.ഡി.എഫിന്റെ മുഖ്യമന്ത്രി ആരാകുമോ എന്നാണ് ഏവരും ചോദിക്കുന്നത്, എന്നാൽ, ഇടതുമുന്നണിയുടെ പ്രതിപക്ഷ നേതാവ് പിണറായി ആകുമോ? അതോ റിയാസ് ആകുമോ? എന്ന് ചോദിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്.

യു.ഡി.എഫിന്റെ മുഖ്യമന്ത്രി ആരാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. യു.ഡി.എഫിന് യഥാർത്ഥത്തിൽ സന്തോഷമുണ്ട്. കാരണം, മുഖ്യമന്ത്രി യു.ഡി.എഫി​ന്റെതാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഒരു നവമാധ്യമത്തിനുപോലും സംശയമില്ല. എ.ഐ.സി.സിക്ക് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് ഒര് രീതിയുണ്ട്. അത്, എല്ലാവർക്കും അറിയാം. ഏറ്റവും പ്രഗത്ഭനായ ഒരാളെ തന്നെ പ്രഗത്ഭരായവരിൽ നിന്നും തെരഞ്ഞെടുക്കും. അതാണ് നടക്കാൻ പോകുന്നത്. ഏറ്റവും ഉചിതമായ സമയത്ത് ഉചിതമായ ഒരാളെ പ്രഖ്യാപിക്കും. ഈ വിഷയത്തിൽ ആരും അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *