കാഞ്ഞങ്ങാട്: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശി മരിച്ചു. സൗത്ത് ചിത്താരിയിലെ ഹസ്സന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (44) ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്ബ് സൈക്കിളില്‍ പോകുമ്‌ബോള്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

25 വര്‍ഷമായി ഷാര്‍ജയില്‍ കട നടത്തിവരികയായിരുന്നു. രണ്ട് മാസം മുമ്ബ് പള്ളിക്കര തൊട്ടിയില്‍ പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനം നടത്തി ഷാര്‍ജയിലേക്ക് മടങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അഞ്ച് ദിവസമായി ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തി വന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മാതാവ്: നഫീസ. ഭാര്യ: ഇര്‍ഷാദ. മക്കള്‍: ഫാത്തിമ, ഫഹീമ. സഹോദരങ്ങള്‍: ലത്തീഫ് (ഷാര്‍ജ), ഷാഹുല്‍, സുബൈദ, ഫൗസിയ .

Leave a Reply

Your email address will not be published. Required fields are marked *