ചൂട് ചോറിനൊപ്പം മത്തി മപ്പാസ്!

മത്തിക്കറിയും മത്തി വറുത്തതും കഴിച്ച് മടുത്തോ ? എന്നാൽ ഇന്ന് ഒരു വെറൈറ്റിയ്ക്ക് മത്തി മപ്പാസ് ആയാലോ ? വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഈ വിഭവത്തിന്റെ റെസിപ്പി ഇതാ

അവശ്യ ചേരുവകൾ

മത്തി / ചാള മീൻ – 300 ​ഗ്രാം
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
കടുക് – ½ ടീസ്പൂൺ
ഉലുവ – ½ ടീസ്പൂൺ
ഇഞ്ചി – 1½ ഇഞ്ച് വലിപ്പമുള്ള കഷ്ണം
വെളുത്തുള്ളി – 8 അല്ലി
പച്ചമുളക് – 4 എണ്ണം
കറിവേപ്പില – 2 തണ്ട്
സവോള – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപൊടി – ¼ ടീസ്പൂൺ
മല്ലിപ്പൊടി – 1½ ടേബിൾസ്പൂൺ
ചതച്ച കുരുമുളക് – ½ ടേബിൾസ്പൂൺ
കട്ടി കുറഞ്ഞ തേങ്ങാപ്പാൽ / രണ്ടാം പാൽ – 1½ കപ്പ്
കുടംപുളി – 5 ഗ്രാം
കട്ടി കൂടിയ തേങ്ങാപ്പാൽ / ഒന്നാം പാൽ – ½ കപ്പ്

 

ഒരു മൺചട്ടിയിലോ പാനിലോ വെളിച്ചെണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. തീ കുറച്ച ശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. ഇതിലേക്ക് രണ്ടാം പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന മത്തി കഷ്ണങ്ങൾ ചേർക്കുക. ചട്ടി മൂടിവെച്ച് മീൻ വേവുന്നത് വരെ പാകം ചെയ്യുക. മീൻ വെന്ത് ചാറ് കുറുകി വരുമ്പോൾ വിനാഗിരിയും ഗരം മസാലയും ചേർക്കുക. ഏറ്റവും അവസാനമായി ഒന്നാം പാൽ (കട്ടിപ്പാൽ) ഒഴിച്ച് ഒന്ന് ഇളക്കി ഉടനെ തന്നെ തീ അണയ്ക്കുക (തേങ്ങാപ്പാൽ ഒഴിച്ച ശേഷം തിളപ്പിക്കരുത്). അല്പം കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും മുകളിൽ തൂവി കുറച്ചു സമയം അടച്ചു വെച്ച ശേഷം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *