ഫെഫ്കയിൽ അപ്രതീക്ഷിത നീക്കം; ബി. ഉണ്ണികൃഷ്ണൻ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

എറണാകുളം: സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. നേരത്തെയും പല തവണ രാജിസന്നദ്ധത ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു. ശേഷമാണ് അദ്ദേഹം ഇപ്പോള്‍ രാജിവെക്കുന്നത്. 1993-ൽ സംഘടന രൂപവത്കരിച്ച കാലം മുതൽ ബി. ഉണ്ണികൃഷ്ണൻ നേതൃത്വത്തിലുണ്ട്

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി എന്നാണ് ബി ഉണ്ണികൃഷ്ണണന്‍ അറിയിച്ചിരിക്കുന്നത് എന്നാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉണ്ണികൃഷ്ണന്‍റെ രാജി ഫെഫ്ക ജനറല്‍ ബോഡി ചര്‍ച്ച ചെയ്യുകയാണ്. ഇതിന് ശേഷമായിരിക്കും രാജിയില്‍ അന്തിമ തീരുമാനമാവുക.

ഫെഫ്ക രൂപീകരിച്ച സമയം മുതല്‍ ബി ഉണ്ണികൃഷ്ണന്‍ സംഘടനായുടെ ഭാരവാഹിത്വം വഹിച്ചുവരികയാണ്. അതുകൊണ്ട് തന്നെ പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.

കഴിഞ്ഞ 18 വർഷത്തോളമായി ഫെഫ്കയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന വ്യക്തിയാണ് ബി. ഉണ്ണികൃഷ്ണൻ. സംഘടനയുടെ വളർച്ചയിലും സിനിമ സാങ്കേതിക പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. പുതിയ നേതൃത്വം വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാണ് അദ്ദേഹം രാജി സമർപ്പിച്ചിരുന്നത്.

സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ‘മാടമ്പി’, ‘ഗ്രാൻഡ്മാസ്റ്റർ’, ‘വില്ലൻ’, ‘ആറാട്ട്’, ‘ക്രിസ്റ്റഫർ’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. നിവിൻ പോളിയെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘പ്രതിച്ഛായ’യാണ് ഏറ്റവും പുതിയ ചിത്രം

രാജി തള്ളി ഫെഫ്ക (Latest Update): വ്യക്തിപരമായ കാരണങ്ങളാൽ ബി. ഉണ്ണികൃഷ്ണൻ സമർപ്പിച്ച രാജി ഫെഫ്ക ജനറൽ കൗൺസിൽ ഐകകണ്ഠേന തള്ളി. കൊച്ചിയിൽ നടന്ന അടിയന്തര യോഗത്തിലാണ് ഈ തീരുമാനം. സംഘടനയെ നയിക്കാൻ അദ്ദേഹം തന്നെ വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം രാജി പിൻവലിക്കുകയും ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ സമ്മതിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *