മലപ്പുറത്ത് പാമ്പിൻ കുഞ്ഞിനെ പോക്കറ്റിലിട്ടു നടന്നു; കടിയേറ്റ യുവാവ് ആശുപത്രിയിൽ; വിഡിയോ

എടവണ്ണ: മലപ്പുറം എടവണ്ണ ഒതായിയിൽ പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിയെ പാമ്പ് കടിയേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഒതായിയിലാണ് സംഭവം. അസം സ്വദേശിയായ ബിനോയ്ക്കാണ് (30) കടിയേറ്റത്. ഇയാളുടെ താമസസ്ഥലത്തിന് സമീപത്ത് നിന്നാണ് പാമ്പിൻ കുഞ്ഞിനെ കിട്ടിയതെന്ന് പറയുന്നു. അതിഥിത്തൊഴിലാളിയെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു. മദ്യ ലഹരിയിലാണ് ബിനോ പാമ്പിനെ പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു.

പാമ്പിൻ കുഞ്ഞിന് വിഷമുണ്ടാകില്ലെന്ന തെറ്റായ ധാരണയിലാണ് യുവാവ് ഇതിനെ പോക്കറ്റിലിട്ടത്. എന്നാൽ അൽപ്പസമയത്തിനകം പാമ്പ് കടിച്ചതോടെ യുവാവ് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.കൗതുകത്തിന് പിടികൂടിയ പാമ്പിനെ സുരക്ഷിതമായി മാറ്റുന്നതിന് പകരം സ്വന്തം പാന്റിന്റെ പോക്കറ്റിൽ നിക്ഷേപിക്കുകയായിരുന്നു. നാട്ടുകാർ ഇയാളോട് ഇതിനെ ഒഴിവാക്കാൻ ഒരു പാട് തവണ പറഞ്ഞിരുന്നു. അതിനിടയിലാണ് ഇയാളുടെ വിരലിൽ പാമ്പു കടിക്കുന്നത്.ഒടുവിൽ അതിഥിത്തൊഴിലാളിയെ നാട്ടുകാർ തന്നെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *