പ്രണയം, 9 വർഷം മുൻപ് വിവാഹം,കുട്ടികളില്ലാത്തതിനെ ചൊല്ലി തർക്കം, പിന്നാലെ അൽമയുടെ കഴുത്തിന് കുത്തി; കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ ഭാര്യയെ യുവാവ് കു്തതിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്ലാത്താങ്കര ആർ.സി ചർച്ചിന് സമീപം താമസിക്കുന്ന വിഷ്ണുനാഥ് (33)​ ആണ് ഭാര്യ അൽമയെ (33)​ കുത്തിക്കൊലപ്പെടുത്തിയത്. കല്യാണം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് അൽമയെ കൊലപ്പെടുത്തിയതെന്ന് വിഷ്ണനാഥ് പൊലീസിന് മൊഴി നൽകി.

കുട്ടികളില്ലാത്തത് സംബന്ധിച്ച് ഭാര്യയുമായി ഏറെനാളായി തർക്കം ഉണ്ടായിരുന്നതായി വിഷ്ണുനാഥ് പൊലീസിനോട് പറഞ്ഞു. ഇന്നും ഇത് സംബന്ധിച്ച് തർക്കം ഉണ്ടായി. ആ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അൽമയുടെ കഴുത്തിനാണ് കുത്തേറ്റത്. ഭാര്യയെ കുത്തിയ ശേഷം അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവകം പറഞ്ഞു. സഹോദരൻ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ അൽമ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.

അൽമയെ കൊലപ്പെടുത്തിയത് കഴുത്തിന് പിന്നിൽ കുത്തി; അധ്യാപകനായ ഭർത്താവിന്റേത് സമാനതകളില്ലാത്ത ക്രൂരത; നടുക്കം മാറാതെ നാട്ടുകാർ

വിഷ്ണുവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ കോടതിയിൽ ഹാജരാക്കും. അൽമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിഎസ്‌‌സി കോച്ചിങ് സെന്റർ അധ്യാപകനാണ് വിഷ്ണുനാഥ്. 9 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.

 

Leave a Reply

Your email address will not be published. Required fields are marked *