നിലവില്‍ പാട്രിയറ്റ് എന്ന പുത്തന്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് മമ്മൂട്ടി. 17 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നു എന്നൊരു പ്രത്യേകതയും പാട്രിയറ്റിനുണ്ട്. ട്വന്റി 20 എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. പാട്രിയറ്റിന്റെ തിരക്കുകള്‍ക്കിടയിലും ലോകയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പങ്കുവെക്കാനും മമ്മൂട്ടി മറക്കുന്നില്ല.
വാമ്പയര്‍ വരും
പാട്രിയറ്റ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ മമ്മൂട്ടിയോട് വാമ്പയര്‍ വരുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു, ഇതിന് മറുപടിയായി വരും എന്നാല്‍ അല്‍പം കാത്തിരിക്കണമെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. പേടിക്കേണ്ടാ വാമ്പയര്‍ കുറച്ചൂടി കഴിഞ്ഞിട്ടേ വരൂ, ഞെട്ടിക്കും, ഇനി ഹോളിവുഡ് വരെയൊന്നും പോകേണ്ടാ, നമുക്ക് ഇവിടം കൊണ്ട് തന്നെ തീര്‍ക്കാം, എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
