ഫ്‌ളോറിഡ: മൂന്നു വയസുകാരനായ മകന്റെ തല ടൊയ്‌ലറ്റില്‍ മുക്കിയെടുത്ത അമ്മയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ക്രൂരതയുടെ നേര്‍മുഖമാണെന്ന തലകെട്ടോടു കൂടിയാണ് സംഭവം വൈറലാകുന്നത്. എന്നാല്‍ സംഭവം വെറും തമാശയാണെന്നും, തന്റെ മകനെ ഒരു രീതിയിലും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് കുട്ടിയുടെ അമ്മ വ്യക്തമാക്കുന്നത്.

കുട്ടിയുടെ തല ടൊയ്‌ലെറ്റില്‍ മുക്കിയപ്പോള്‍ കുട്ടി ചിരിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് ഇവരെ കൊന്നുകളയുമെന്ന ഭീഷണിയുമായി നവമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. വീഡിയോ വൈറലായതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *