കൈപ്പത്തി കൊണ്ട് ഉണ്ടാക്കി ആണല്ലോ രാജ്യം ബി.ജെ.പിയുടെ കൈയ്യിൽ എത്തിച്ചത്; കോൺഗ്രസിനെതിരെ എം.എം. മണി

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണി. ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് നിലവിലുള്ള നാല് സീറ്റുകളും നിലനിർത്തും. പി.ജെ. ജോസഫ് മാറിനിന്നത് തൊടുപുഴയിൽ എൽ.ഡി.എഫിന് ഗുണകരമാകുമെന്നും അവിടെ ഇക്കുറി അത്ഭുതങ്ങൾ സംഭവിക്കാമെന്നും മണി പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിനെ ലക്ഷ്യം വെച്ചും മണി വിമർശനം ഉന്നയിച്ചു. അപ്പൻ ഒന്നും ചെയ്യാത്ത മണ്ഡലത്തിൽ മകനെ സ്ഥാനാർത്ഥിയാക്കി എന്ന പ്രശ്നം യു.ഡി.എഫ് അവിടെ നേരിടുന്നുണ്ട്. കൈപ്പത്തി എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ അറപ്പാണെന്നും കൈപ്പത്തി കൊണ്ട് ഉണ്ടാക്കി ഉണ്ടാക്കിയാണല്ലോ രാജ്യം ബി.ജെ.പിയുടെ കൈകളിൽ എത്തിയതെന്നും മണി പറഞ്ഞു. ഇടുക്കിയിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചതുകൊണ്ട് മാത്രം ജയിക്കണമെന്നില്ലെന്നും മണി പരിഹസിച്ചു. ഉടുമ്പൻചോലയിൽ ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *