പുതുപ്പള്ളിയിൽ ലീഡിൽ കുതിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: ആദ്യ മണിക്കൂറിൽ ലീഡിൽ കുതിച്ച് ചാണ്ടി ഉമ്മൻ മുന്നേറുകയാണ്. 17500 വോട്ടുകൾ നേടി മുന്നേറുന്നു. ചാണ്ടി തന്നെ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പുതുപ്പള്ളി. പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ചാണ്ടി പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.

കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ ശരിവയ്ക്കുന്ന ഫലമാണ് പുറത്തുവരുന്നത്. നൂറിനടുത്ത് സീറ്റിന്റെ ലീഡാണ് യുഡിഎഫ് ഇപ്പോൾ ഉയർത്തുന്നത്. ഒന്നിലേറെ എക്സിറ്റ്പോൾ ഫലങ്ങളിൽ യുഡിഎഫിന് അനുകൂല പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. മാട്രിസ് നടത്തിയ എക്സിറ്റ് പോൾ സർവേകൾ 70 മുതൽ 75 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നായിരുന്നു. പീപ്പിൾസ് പൾസ് 75 മുതൽ 85 സീറ്റുകൾ, വോട്ട് വൈബ് 70 മുതൽ 80 വരെ, ആക്സിസ് മൈ ഇന്ത്യ 78 മുതൽ 90 വരെ,​ ജെവിസി 72 മുതൽ 84 സീറ്റുകൾ വരെ എന്നിങ്ങനെ യുഡിഎഫ് നേടുമെന്നായിരുന്നു പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *